26.4 C
Kunnamkulam
Thursday, September 17, 2026
Home Bureaus Kunnamkulam ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു

ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു

59

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കുന്നംകുളത്ത് സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ടാക്‌സി പാര്‍ക്കിനു സമീപം സംഘടിപ്പിച്ച ധര്‍ണ്ണ എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് സാജന്‍ ഇഗ്‌നേഷ്യസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഡെന്നിസ് ഡേവിഡ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ താലൂക്ക് സെക്രട്ടറിയെ രഘുനന്ദന്‍ സി എസ് സ്വാഗതം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ജി കൃഷ്ണകുമാര്‍, എന്‍ജിഒ ഏരിയ പ്രസിഡന്റ് കെ.എം വിനീത്, അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!