26 C
Kunnamkulam
Thursday, September 17, 2026
Home Bureaus Perumpilavu പെരുമ്പിലാവ് ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം

പെരുമ്പിലാവ് ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം

100

പെരുമ്പിലാവ് ആല്‍ത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 7000 രൂപയോളം നഷ്ടപ്പെട്ടു.
ഞായറാഴ്ച രാവിലെ ജോലിക്കാരന്‍ ഓഫീസ് തുറക്കുവാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഓഫീസിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിട്ടുള്ളത്. അലമാര തകര്‍ത്തതിനുശേഷം സൈഫില്‍ സൂക്ഷിച്ചിരുന്ന 7000 രൂപയോളമാണ് കവര്‍ന്നിട്ടുള്ളത്. കുന്നംകുളം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!