കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി വാര്‍ഷിക യോഗം ചേര്‍ന്നു. നിയോജകമണ്ഡലം ചെയര്‍മാന്‍ വി എം രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുവ എഴുത്തുകാരന്‍ ചെറുവത്തൂര്‍ അമല്‍ ജോയിയെ അനുമോദിച്ചു. ഷൈലജ വിശ്വനാഥന്‍, അഡ്വ. കെസ്വിയ ഷാജു, ഫ്രാന്‍സിസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി രേഷ്മ സതീഷ് സ്വാഗതവും, ട്രഷറര്‍ ബിന്ദു ടോജോ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു.
ADVERTISEMENT