24.4 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu കഞ്ചാവ് കടത്ത് ; ഡാന്‍സാഫ് അംഗങ്ങളെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച മുഖ്യപ്രതി പിടിയില്‍

കഞ്ചാവ് കടത്ത് ; ഡാന്‍സാഫ് അംഗങ്ങളെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച മുഖ്യപ്രതി പിടിയില്‍

46

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നതിനിടെ ഡാന്‍സാഫ് അംഗങ്ങളെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. ചങ്ങരംകുളം സ്വദേശി അജ്മലിനെയാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് അറസ്റ്റ് ചെയ്തത്.രണ്ടുമാസം മുന്‍പ് അക്കിക്കാവില്‍ വച്ച് കാറില്‍ നിന്നും 38 കിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. ഇതിനിടെ ഡാന്‍സാഫ് സംഘത്തെ വാഹനമിടിപ്പിക്കാനും ശ്രമിച്ചു. തുടര്‍ന്ന് രക്ഷപ്പെട്ട കഞ്ചാവ് കടത്തിന്റെ മുഖ്യസൂത്രധാരകനായ അജ്മലാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. പത്തോളം ക്രിമിനല്‍ കേസുകളിലും നാല് മയക്ക്മരുന്ന് കേസിലും പ്രതിയാണ്.

 

 

ADVERTISEMENT
error: Content is protected !!