29.4 C
Kunnamkulam
Friday, August 21, 2026
Home Bureaus Kechery ചിറനെല്ലൂരില്‍ ഗൃഹനാഥനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ചിറനെല്ലൂരില്‍ ഗൃഹനാഥനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

57

കേച്ചേരി ചിറനെല്ലൂരില്‍ ഗൃഹനാഥനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറനെല്ലൂര്‍ വീട്ടില്‍ രാധാകൃഷ്ണനെ (58) യാണ് വെള്ളിയാഴ്ച്ച രാവിലെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 2 ദിവസമായ ഇയാളെ കാണാനില്ലായിരുന്നു. സ്ഥിരമായി വീട്ടില്‍ വരാറില്ലാത്തതിനാല്‍ വീട്ടുക്കാര്‍ പരാതി നല്‍കിയിരുന്നില്ല ഇന്ന് രാവിലെ മകന്‍ അന്വേഷണം നടത്തുന്നതിനിടെ മേഖലയില്‍ അനുഭവപ്പെട്ട ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാധാകൃഷ്ണന്റെ മൃതദ്ദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ബന്ധു വീട്ടില്‍ നിന്നും അത്താഴം കഴിച്ച ശേഷം തിരിച്ച് പോകുന്നതിനിടെ സമീപത്തെ പറമ്പിലുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.
നാട്ടുകാര്‍ വിവരമറിച്ചതനുസരിച്ച് കുന്നംകുളത്ത് നിന്നെത്തിയ ഫയര്‍ഫോഴ്സ് ഉദ്ദ്യോഗസ്ഥര്‍ മൃതദ്ദേഹം പുറത്തെടുത്തു. പോലീസ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദ്ദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി കൊണ്ടു പോയി. ഗീതയാണ് ഭാര്യ. രാഹുല്‍, വിഷ്ണു. രേഷ്മ എന്നിവര്‍ മക്കളാണ്.

 

 

 

 

ADVERTISEMENT
error: Content is protected !!