24.4 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള അവാര്‍ഡ് നേടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു

മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള അവാര്‍ഡ് നേടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു

95

കുന്നംകുളം യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ വിമന്‍സ് ക്ലബ് നേതൃത്വത്തില്‍ നഗരസഭയിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട അനന്തുവിനെ ആദരിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് ഭാരവാഹികള്‍ ഉപഹാരം സമ്മാനിച്ചു. ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഡെഫ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനന്തു. കുന്നംകുള ംയങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോസി ഫ്രാന്‍സിസ് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ഏരിയ പ്രോഗ്രാം ഡയറക്ടര്‍ അന്‍വര്‍.വി., ക്ലബ്ബ് പ്രസിഡന്റ് ലിനെറ്റ് ഡേവിസ് , സെക്രട്ടറി എ.സി.സുനിത എന്നിവരും സ്‌കൂള്‍ അധികൃതരും ചടങ്ങില്‍ പങ്കെടുത്തു.

 

 

ADVERTISEMENT
error: Content is protected !!