എരുമപ്പെട്ടി കുട്ടഞ്ചേരി ഗവ. എല്‍.പി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി. കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്റെ ശ്രമഫലമായി 2019-20 സാമ്പത്തികവര്‍ഷത്തിലെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചിലവഴിച്ചാണ് രണ്ട് നിലകളിലായി ആറ് സ്മാര്‍ട്ട് ക്ലാസ് റൂമും ടോയ്‌ലറ്റ് ബ്ലോക്കുകളോടുകൂടിയ കെട്ടിടം നിര്‍മ്മിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എ.സി. മൊയ്തീന്‍ എം.എല്‍.എ നാടമുറിച്ച് ഫലകം അനാഛാദനം ചെയ്തു.
ADVERTISEMENT