ചാലിശേരി സോക്കര്‍ അസോസിയേഷന്‍ ഒരുക്കിയ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് പുരസ്‌കാരം

ചാലിശേരി സോക്കര്‍ അസോസിയേഷന്‍ ഒരുക്കിയ അഖിലേന്ത്യാ ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പുരസ്‌കാരം. ശനിയാഴ്ച നടന്ന എസ് എഫ് എ ജില്ലാ സമ്മേളനവേദിയില്‍ മന്ത്രി എം.ബി രാജേഷില്‍ നിന്ന് സി എസ് എ ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സി എസ് എ ചെയര്‍മാന്‍ വി.വി.ബാലകൃഷ്ണന്‍, കണ്‍വീനര്‍ എം.എം അഹമ്മദുണ്ണി, ബിജു കടവരാത്ത് തുടങ്ങിയ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ADVERTISEMENT
Malaya Image 1

Post 3 Image