‘ആര്‍ത്തി’ ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും അണിയറ പ്രവര്‍ത്തകരെ ആദരിക്കലും നടന്നു

ഫാദര്‍ ഡേവീസ് ചിറമ്മലിന്റെ ആശയത്തിന് ജോജി പോന്നോര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച ആര്‍ത്തി ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും അണിയറ പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ഫാദര്‍ ഡേവിസ് ചിറമ്മലും ജോജിയുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്. കേച്ചേരി തണ്ടിലം സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ചാണ് ആദ്യ പ്രദര്‍ശനം നടന്നത്. സിനിമയുടെ ഭാഗമായ എല്ലാ കലാപ്രവര്‍ത്തകരേയും തണ്ടിലം ഇടവകയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image