തിരുവളയന്നൂര്‍ സ്‌കൂളിനും നാടിനും അഭിമാനമായി അലീഷ്ബക്ക് വീണ്ടും മിന്നും ജയം. കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ സബ് ജൂനിയര്‍ വിഭാഗം തയ്‌ക്കോണ്ടോയില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയാണ് അഭിമാന നേട്ടം കൈവരിച്ച് പഞ്ചാബില്‍ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ ബിജു പള്ളിക്കര ഷൈമ ദമ്പതികളുടെ മകളായ അലീഷ്ബ തിരുവളയന്നൂര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കായിക അധ്യാപകനായ മജീദ്, തയ്‌ക്കോണ്ട കോച്ച് ബഷീര്‍ താമരത്ത് എന്നിവരുടെ കീഴിലായിരുന്നു പരിശീലനം.
ADVERTISEMENT