എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി അറിവുത്സവത്തില്‍ വിദ്യാലയ തലത്തില്‍ സമ്മാനര്‍ഹരായ വിദ്യാര്‍ത്ഥികളെ അറിവുത്സവം വടക്കേകാട് മേഖല കമ്മറ്റി അനുമോദിച്ചു. മേഖലയിലെ എട്ട് വിദ്യാലയങ്ങളിലെ എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലെ വിജയികളായ 40 വിദ്യാര്‍ത്ഥികള്‍ക്കാണ് മൊമന്റോയും, സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചത്. ജനയുഗം അറിവുത്സവം വടക്കേകാട് മേഖല ഭാരവാഹികളായ വി.എം മനോജ്, ടി ഭാസ്‌ക്കരന്‍ കൊച്ചനൂര്‍, ബിജു കണ്ടംപുള്ളി, ജിയോ മാസ്റ്റര്‍, കെ വി ജിതേഷ്, സാഹിത്യകാരന്‍ ഹനീഫ കൊച്ചന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT