25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ ഗോപീകണ്ണന്‍ ചരിഞ്ഞു

ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ ഗോപീകണ്ണന്‍ ചരിഞ്ഞു

128

ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ ഗോപീകണ്ണന്‍ ചരിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.10 ന് ദേവസ്വം ആനത്താവളത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം മുതല്‍ ആനയെ മദപ്പാടില്‍ തളച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മരുന്നുകള്‍ നല്‍കിയിരുന്നെങ്കിലും പുലര്‍ച്ചെ രണ്ടോടെ ശ്വാസതടസം അനുഭവപ്പെടുകയും ചരിയുകയുമായിരുന്നു.

49 വയസ് കണക്കാക്കുന്ന ഗോപീകണ്ണനെ 2001 സെപ്റ്റംബര്‍ മൂന്നിന് തൃശ്ശൂരിലെ വ്യവസായി ഗോപു നന്തിലത്താണ് ഗുരുവായൂരില്‍ നടയിരുത്തിയത്. ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച ആനയോട്ടത്തില്‍ ഒമ്പത് തവണ ജേതാവായിട്ടുണ്ട്. അവസാനമായി 2024 ലാണ് ജേതാവായത്.

ADVERTISEMENT
error: Content is protected !!