ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുന്നയൂര്‍ക്കുളം താലൂക്ക് ബാലഗോകുലം കമ്മറ്റികളുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ ഗോപൂജ നടത്തി. ശ്രീ വിനായക സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഞമനേങ്ങാട് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വെച്ചാണ് ഗോപൂജ നടത്തിയത്. തൃപ്പറ്റ് ശിവ ക്ഷേത്രത്തില്‍ നടന്ന ഗോപൂജക്ക് ക്ഷേത്രം സെക്രട്ടറി അനുപ് ചിറ്റഴി, ഷാജി തൃപ്പറ്റ് , കെ.എം ശാസ്ത്ര ശര്‍മ്മന്‍, ഗീത ഗംഗാധരന്‍ ഭാനുമതി എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീരാമ ബാലഗോകുലം അയോദ്ധ്യ നഗറിന്റെ നേതൃത്വത്തില്‍ നടന്ന ഗോപൂജക്ക് ശാന്തി വേലായുധന്‍ കാര്‍മ്മികത്വം വഹിച്ചു. ശ്രീനാരായണ ബാലഗോകുലം ചെറായിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗോപൂജയില്‍ വാസുദേവന്‍ കോച്ചപ്പാട്ട് നേതൃത്വം നല്‍കി.
ADVERTISEMENT