27.7 C
Kunnamkulam
Friday, July 17, 2026
Home CCTV Desk ആൻഡ്രോയിഡ് ഗോഡ് മോഡ് മാൽവെയറിനെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ആൻഡ്രോയിഡ് ഗോഡ് മോഡ് മാൽവെയറിനെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ആൻഡ്രോയിഡ് ഗോഡ് മോഡ് മാൽവെയറിനെ സൂക്ഷിക്കണം. എസ്.ബി.ഐ യോനോ, ആർ.ടി.ഒ ചലാൻ തുടങ്ങിയവയുടെ വ്യാജ ആപ്പുകൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത് എന്നാണ് മുന്നറിയിപ്പ്.

ഇൻസ്റ്റാൾ ചെയ്ത ശേഷം ആക്സസിബിലിറ്റി പെർമിഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ ചോർത്തും. വാട്സ്ആപ്പ്, അജ്ഞാത ലിങ്കുകൾ എന്നിവ വഴി ലഭിക്കുന്ന എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്. 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടാം എന്നും ആഭ്യന്തരമന്ത്രാലയം.

ബാങ്കിംഗ്, സർക്കാർ, യൂട്ടിലിറ്റി സേവനങ്ങളായ SBI YONO, RTO Challan, ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്, കസ്റ്റമർ സപ്പോർട്ട് ആപ്പുകൾ എന്നിവയുടെ വ്യാജ ആപ്പുകളെ കണ്ടെത്തിയതായി നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് (NCTAU) അറിയിച്ചു. ഉപകരണത്തിന്റെ ഏതാണ്ട് പൂർണ്ണ നിയന്ത്രണം നേടുന്നതിന് ഈ ആപ്പുകൾ ‘ആക്‌സസിബിലിറ്റി’ അനുമതികൾ ദുരുപയോഗം ചെയ്യുന്നു. ഇത് ഉപയോക്താവിന്റെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട്.

ADVERTISEMENT
error: Content is protected !!