ഗുരുവായൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ അക്ബര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ചാവക്കാട് ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകാരുമായി പ്രകടനമായെത്തിയാണ് എ ആര്‍ ഒ ടി ആര്‍ സംഗീതിന് മുന്നില്‍ പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍, മുതിര്‍ന്ന നേതാവ് ബേബി ജോണ്‍, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എ എച്ച് അക്ബര്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി മുഹമ്മദ് ബഷീര്‍, മണ്ഡലം സെക്രട്ടറി പി കെ രാജേശ്വരന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു



