29.8 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk ഗുരുവായൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ അക്ബര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഗുരുവായൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ അക്ബര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

53

ഗുരുവായൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ അക്ബര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ചാവക്കാട് ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകാരുമായി പ്രകടനമായെത്തിയാണ് എ ആര്‍ ഒ ടി ആര്‍ സംഗീതിന് മുന്നില്‍ പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍, മുതിര്‍ന്ന നേതാവ് ബേബി ജോണ്‍, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എ എച്ച് അക്ബര്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി മുഹമ്മദ് ബഷീര്‍, മണ്ഡലം സെക്രട്ടറി പി കെ രാജേശ്വരന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു

ADVERTISEMENT
error: Content is protected !!