ചാവക്കാട് ഉപജില്ല കലോത്സവത്തില്‍ മികച്ച വിജയം നേടി ആല്‍ത്തറ രാമരാജ സ്‌കൂള്‍.

ചാവക്കാട് ഉപജില്ല കലോത്സവത്തില്‍ എല്‍ പി ജനറല്‍ വിഭാഗം ഓവറോള്‍ രണ്ടാം സ്ഥാനവും, എല്‍ പി വിഭാഗം ഓവറോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി പുന്നയൂര്‍ക്കുളം ആല്‍ത്തറ രാമരാജ സ്‌കൂള്‍. കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അസംബ്ലി ചേര്‍ന്ന് മാനേജര്‍ ടി.പി ഉണ്ണി ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പ്രധാന അധ്യാപകന്‍ സജിത്ത്, അധ്യാപകരായ രാജീവ്, കെബീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ കുട്ടികളുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടന റാലിയും പായസവിതരണവും ഉണ്ടായിരുന്നു. അനീഷ്, ടി വി ഷിജോ, പി എം സിജോ, സി എം ശരണ്യ, രമ്യ സുനില്‍, പി ആര്‍ ശരണ്യ, തുടങ്ങി അധ്യാപകരും പി ടി എ, എം പി ടി എ അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image