27.5 C
Kunnamkulam
Monday, August 10, 2026
Home Bureaus Punnayurkulam വൈലത്തൂര്‍ സെന്റ് സിറിയക് ദേവാലയത്തിലെ ഊട്ടു തിരുന്നാള്‍ ആഘോഷിച്ചു

വൈലത്തൂര്‍ സെന്റ് സിറിയക് ദേവാലയത്തിലെ ഊട്ടു തിരുന്നാള്‍ ആഘോഷിച്ചു

8

 

കാലത്ത് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന ആഘോഷമായ തിരുന്നാള്‍ ബലി എന്നിവ നടത്തി. ഒളരി ലിറ്റില്‍ ഫ്‌ലവര്‍ ഇടവക വികാരി ഫാ.വില്‍സണ്‍ പിടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ :വര്‍ഗ്ഗീസ് പാലത്തിങ്കല്‍ സഹകാര്‍മ്മികനായിരുന്നു. പാവറട്ടി ആശ്രമം ഫാ. ജോസ് ചിറപ്പണത്ത് സി എംഐ തിരുന്നാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണം നടത്തി. ഊട്ടുസദ്യയും ഉണ്ടായിരുന്നു. ആഘോഷ കമ്മറ്റി ഭാരവാഹികളും, കൈക്കാരന്‍മാരായ വിന്‍സന്റ്, ജോസ്, ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!