മഴ കുറഞ്ഞിട്ടും തൃശൂര്‍ -മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പഴഞ്ഞി പെരുന്തുരുത്തി പുളിക്കക്കടവ് പാലത്തിലെ വെള്ളക്കെട്ട് മാറിയില്ല. ഗതാഗതം തടസപ്പെട്ടിട്ടില്ലെങ്കിലും വെള്ളക്കെട്ട് മൂലം കാല്‍നടയാത്രക്കാര്‍ വലയുകയാണ് . പഴഞ്ഞിയില്‍ നിന്ന് ചങ്ങരംകുളത്തിലേക്കുള്ള എളുപ്പവഴിയായതിനാല്‍ ഒട്ടേറേ വാഹനങ്ങളാണ് ഈ വഴി സഞ്ചരിക്കുന്നത് . ഇത്തവണ ജൂലൈ ആദ്യവാരത്തില്‍ പാലത്തില്‍ വെള്ളം കയറിയിരുന്നു. പിന്നീട് മഴകുറഞ്ഞതോടെ വെള്ളക്കെട്ട് ഒഴിവായി. ഒരാഴ്ച മുന്‍പ് പെയ്ത ശക്തമായ മഴയില്‍ പാലത്തില്‍ വീണ്ടും വെള്ളം കയറുകയായിരുന്നു .20 കൊല്ലമായി മഴക്കാലത്ത് റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. പാടത്തിന് കുറുകെയുള്ള റോഡ് ഉയര്‍ത്തി നിര്‍മിച്ചാല്‍ വെള്ളക്കെട്ട് ഒഴിവാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനായി ഇരു ജില്ലകളിലെയും ജനപ്രതിനിധികള്‍ മുന്‍കയ്യെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



