കനത്ത മഴയില്‍ എരുമപ്പെട്ടി കുണ്ടന്നൂരില്‍ കൃഷിനാശം

കനത്ത മഴയില്‍ എരുമപ്പെട്ടി കുണ്ടന്നൂരില്‍ കൃഷിനാശം സംഭവിച്ചു. ചുങ്കത്ത് വീട്ടില്‍ യേശുദാസിന്റെ നിലക്കടലകൃഷിയാണ് വെള്ളം കയറി നശിച്ചത്. തൃക്കണപതിയാരം പാടശേഖരത്തില്‍ അര ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. വിളവെടുക്കാന്‍ പത്ത് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. പത്ത് ദിവസം കൊണ്ട് വെള്ളത്തില്‍ കിടന്ന് പൂര്‍ണ്ണമായും നശിക്കും. ചീര ഉള്‍പ്പടെയുള്ള പച്ചക്കറികളും വെള്ളം കയറി നശിച്ച് പോകുന്ന അവസ്ഥയിലാണ്.

ADVERTISEMENT