കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടാക്കമ്പാല്‍ ചിറക്കല്‍ യൂണിറ്റ് മരണാനന്തര ധനസഹായ ഭദ്രം ഫണ്ട് വിതരണവും സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമീദിന് സ്വീകരണവും നല്‍കി. കാട്ടകാമ്പാല്‍ ചിറക്കല്‍ സംഗമം ഓഡിറ്റോറിയത്തില്‍ യൂണിറ്റ് പ്രസിഡന്റ് സോണി സക്രിയയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടും തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ടുമായ കെ.വി അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി വി.ടി ജോര്‍ജ് ഭദ്രം പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്ന് സഹകരണ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്ത സോണി സകറിയയെയും, വൈഎംസിഎ പ്രസിഡണ്ടായി തെരഞ്ഞെടുത്ത അനില്‍ പി മാത്യുവിനെയും ജില്ലാ സെക്രട്ടറി എം കെ പോള്‍സണ്‍, യൂണിറ്റ് സെക്രട്ടറി പി എ മോഷന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിച്ചു.
ADVERTISEMENT