28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kunnamkulam കനത്ത മഴയിൽ ചൊവ്വന്നൂരിൽ വീട് തകർന്നു

കനത്ത മഴയിൽ ചൊവ്വന്നൂരിൽ വീട് തകർന്നു

ശക്തമായ കാറ്റിലും മഴയിലും കുന്നംകുളം ചൊവ്വന്നൂർ  അയ്യപ്പത്ത്,  വീട് തകർന്നു. അയ്യപ്പത്ത് റോഡിൽ കോലാടിപ്പറമ്പിൽ വിജേഷ് (ശ്രീക്കുട്ടൻ)ൻ്റെ വാർപ്പ് വീട് ആണ് നിലംപൊത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 4.30നായിരുന്നു സംഭവം. വിജേഷും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും  ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ  വലിയ അത്യാഹിതം ഒഴിവായി. കുടുംബക്ഷേത്രത്തിൽ വിളക്കുവെക്കുന്നതിനായി വിജേഷും ഭാര്യയും ചെറിയ 2 മക്കളും വീടിന് പുറത്തേക്കിറങ്ങാൻ ഒരുങ്ങുന്നതിനിടെ  ആയിരുന്നു സംഭവം. 

ADVERTISEMENT
error: Content is protected !!