വടക്കാഞ്ചേരി സുഹൃത്ത് സംഘം നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ തറക്കല്ലിടല്‍ സിനിമാതാരം നിയാസ് ബക്കര്‍ നിര്‍വ്വഹിച്ചു

യു.എ.ഇ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ വടക്കാഞ്ചേരി സുഹൃത്ത് സംഘം ചിറ്റണ്ട സ്വദേശിയായ അഷറഫിന് നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സിനിമാതാരം നിയാസ് ബക്കര്‍ നിര്‍വ്വഹിച്ചു. ചിറ്റണ്ട മസ്ജിദ് ഖത്തീബ് സി.എച്ച്.മുഹമ്മദ് പ്രാര്‍ത്ഥന നടത്തി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പാ രാധാകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

ADVERTISEMENT
Malaya Image 1

Post 3 Image