ഗുരുവായൂര്‍ നഗരസഭയില്‍ ഗര്‍ഭാശയഗള കാന്‍സറിനെതിരെ ഹ്യൂമന്‍ പാപ്പിലോമ വൈറസ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമായി. നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ.കെ. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: എസ്. രാജലക്ഷ്മി ബോധവല്‍ക്കരണ ക്ലാസെടുത്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വി. അനൂപ്, ഷാനി റെജി, കൗണ്‍സിലര്‍മാരായ പി. രമേഷ്, സുഷ ബാബു, ചന്ദ്ര രാമകൃഷ്ണന്, ചന്ദ്ര രാമകൃഷ്ണന്, ആതിര രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.



