നെല്ലുവായ് ഏകാദശി; പ്രസാദ ഊട്ടില്‍ വന്‍ തിരക്ക്

നെല്ലുവായ് ശ്രീധന്വന്തരീ ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ച് നടന്ന പ്രസാദ ഊട്ടിലും വന്‍ തിരക്ക്. പതിനയ്യായിരം പേര്‍ക്കുള്ള പ്രസാദ ഊട്ടാണ് ഒരുക്കിയിട്ടുള്ളത്. ഗോതമ്പ് ചോറും പുഴുക്കും,രസകാളനും, ഗോതമ്പ് പാല്‍ പായസവുമാണ് പ്രസാദ ഊട്ടിലെ വിഭവങ്ങള്‍. ഒരേ സമയം അഞ്ഞൂറ് പേര്‍ക്ക് ഇരുന്ന് കഴിക്കാവുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിനായക കേറ്ററിംഗ് ഉടമ വിയ്യൂര്‍ ഗണേശ് സ്വാമിയാണ് ഭക്ഷണം തയ്യാറാക്കിയത്. 31 വര്‍ഷമായി പ്രതിഫലം ആഗ്രഹിക്കാതെ വഴിപാടായാണ് പാചകം ചെയ്യുന്നത് പ്രസാദ ഊട്ടിന്റെ ഉദ്ഘാടനം കൊച്ചിന്‍ ബോര്‍ഡ് പ്രസിഡന്റ് കെ.രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. മെമ്പര്‍ സുരേഷ് ബാബു, കമ്മീഷ്ണര്‍ ഉദയകുമാര്‍, അസി.കമ്മീഷ്ണര്‍ കെ.എന്‍.ദീപേഷ്, റവന്യൂ ഇൻസ്‌പെക്ടർ .പി.ബി.ബിജു, ദേവസ്വം ഓഫീസ് ജി.ശ്രീരാജ്, ഉപദേശക സമിതി പ്രസിഡന്റ് അഡ്വ. ബിനു ചന്ദ്രന്‍, സെക്രട്ടറി ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT