25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk ഉപവാസ സമരം സമാപിച്ചു

ഉപവാസ സമരം സമാപിച്ചു

തിപ്പിലശ്ശേരി – ചിറമനേങ്ങാട് റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പള്ളിക്കുളം മേഖല കമ്മിറ്റി കഴിഞ്ഞ അഞ്ചുദിവസമായി നടത്തിവന്നിരുന്ന ഉപവാസ സമരം സമാപിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായിട്ടും തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നിരവധി സമരങ്ങളാണ് യു.ഡി എഫിന്റെ നേതൃത്വത്തില്‍ ഇവിടെ നടന്നത്. ഇനിയും ഈ റോഡിനോടുള്ള അവഗണന തുടരുകയാണെങ്കില്‍ വലിയ രീതിയിലുള്ള സമരങ്ങള്‍ക്ക് തയ്യാറാകുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ് പറഞ്ഞു.

വിവിധ ദിവസങ്ങളില്‍ ഉപവാസമനുഷ്ടിച്ച പ്രവര്‍ത്തകരെ ഹാരാര്‍പ്പണം നടത്തി. തിപ്പിലശ്ശേരി സെന്ററില്‍ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് എം.എച്ച് ഹക്കിം അദ്ധ്യക്ഷത വഹിച്ചു. എം.എസ്. എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയും കടവല്ലൂര്‍ പഞ്ചായത്ത് അംഗവുമായ സുഹൈല്‍ യോഗത്തില്‍ മുഖ്യ അതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ കെ.പി ദിവ്യ, ബിനി സുബാഷ്, ലീഗ് നിയോജകമണ്ഡലം സെക്രട്ടറി കെ.കെ. ഉസ്മാന്‍, എം.എസ്. എഫ് ജില്ലാ പ്രസിഡണ്ട് ഷെഫീഖ്, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് നിഹാല്‍ എന്നിവര്‍ സംസാരിച്ചു. നേരത്തെ പള്ളിക്കുളത്തുനിന്നും പന്തം കൊളുത്തി പ്രകടനവും സമരത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!