ഹൈമന് നാടിന്റെ യാത്രാമൊഴി

മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ട വെള്ളറക്കാട് വിവേക സാഗരം യു.പി സ്‌കൂള്‍ മാനേജര്‍ ഹൈമന് നാടിന്റെ യാത്രാമൊഴി. രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വെള്ളറക്കാട് സ്‌കൂളിന്റെ നെടും തൂണായിരുന്ന ഹൈമന് അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴിയാണ് നല്‍കിയത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.കെ രഘു സ്വാമി, അമ്പലപ്പാട്ട് മണികണ്ഠന്‍, ഡോ.ബാഹുലേയന്‍ മാസ്റ്റര്‍, പ്രസ് ക്ലബ് പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി, കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.മൊയ്തീന്‍ , പി.എസ് പ്രസാദ്, എം.വി ധനീഷ്, കരീം പന്നിത്തടം എന്നിവര്‍ ഉള്‍പ്പടെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് പാമ്പാടി ഐവര്‍ മഠത്തില്‍ സംസ്‌ക്കരിച്ചു.

ADVERTISEMENT