ജി.ടെക് കമ്പ്യൂട്ടേഴ്‌സിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലഹരിക്കെതിര ‘വേണ്ടാട്ടോ പണി കിട്ടും’ എന്ന പേരില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായുള്ള റോഡ് ഷോക്ക് കടങ്ങോട് സെന്ററില്‍ സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ ജി ടെക് കമ്പ്യൂട്ടേഴ്‌സിന്റെ പുതിയ ലോഗോയുടെ പ്രകാശനം സിസിടിവി ന്യൂസ് എഡിറ്റര്‍ രമ്യ സനില്‍ നിര്‍വഹിച്ചു. എരുമപ്പെട്ടി എസ്.ഐ വിജയമണി ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഫ്‌ലാഗ് ഓഫ് നില്‍വ്വഹിച്ചു. ജിടെക്ക് കടങ്ങോട് സെന്റര്‍ ഡയറക്ടര്‍മാരായ അഖില്‍, ഹരികൃഷ്ണന്‍, ജിവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ അതിഥികളായെത്തിവര്‍ക്ക് സ്‌നേഹോപഹാരം നല്‍കി.



