രാഗം വോയ്‌സ് ഓഫ് വെള്ളറക്കാടിന്റെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറ നടത്തി. ഇതോടനുബന്ധിച്ച് നടന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ മനപ്പടി ഫാറൂഖ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി സഅദി, വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ചര്‍ച്ച് വികാരി ഫാദര്‍ ജോഫി ചിറ്റിലപ്പള്ളി, കരുവാരക്കുണ്ട് ആര്‍ജിത ഹിന്ദു സമാജം അധ്യക്ഷന്‍ സ്വാമി ആത്മദാസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ സെക്രട്ടറി പിന്‍ഡോ പോള്‍ ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വി.കെ രഘു സ്വാമി, ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍, വാര്‍ഡ് മെമ്പര്‍ എം.വി ധനീഷ്, സഞ്ജു ചെമ്പകശ്ശേരി, ശ്രീജിത്ത് കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു