തൃശ്ശൂര്‍, തിരുനാവായ സ്വരൂപങ്ങളിലെ വേദപണ്ഡിതരുടെ പാണ്ഡിത്യം മാറ്റുരയ്ക്കുന്ന കടവല്ലൂര്‍ അന്യോന്യത്തിന് തിരി തെളിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ കെ.കെ ഗീതാകുമാരി അന്യോന്യത്തിന്റെയും അന്തര്‍ദേശീയ സെമിനാറുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. കടവല്ലൂര്‍ അന്യോന്യപരിഷത്ത് നല്‍കിവരുന്ന വേദ ബന്ധു പുരസ്‌കാരം ഡോക്ടര്‍ സുധ ഗോപാലകൃഷ്ണന് സമ്മാനിച്ചു. ചടങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. കെ സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു.
ADVERTISEMENT