ഇന്തോ അറബ് കള്‍ച്ചറല്‍ അക്കാദമി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

യു.എ.ഇ. കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്തോ അറബ് കള്‍ച്ചറല്‍ അക്കാദമി, ലോക സഞ്ചാരിയും തത്ത്വചിന്തകനുമായ ഇബ്ന്‍ ബത്തൂത്തയുടെ സ്മരണാര്‍ത്ഥം നല്‍കി വരുന്ന പുരസ്‌ക്കാരത്തിന് കേരളത്തിലെ വിത്യസ്ത മേഖലകളിലെ മികവുറ്റ മൂന്ന് പേരെ തിരഞ്ഞെടുത്തു. 25000 രൂപയും, ശില്‍പ്പവും, പ്രശംസ പത്രവും, ചരിത്ര പുസ്തകവുമാണ് പുരസ്‌ക്കാരം. ടി.കെ.ഡി. മുഴപ്പിലങ്ങാട് (സാഹിത്യം) കരീം പന്നിത്തടം (സാമൂഹിക പ്രവര്‍ത്തനം), ആറ്റകോയ പള്ളിക്കണ്ടി (പ്രവാസി പുനരധിവാസം) എന്നിവരെ തിരഞ്ഞെടുത്തതായി അസോസിയേഷന്‍ ചെയര്‍മാന്‍ അഡ്വ: എം. കെ. അന്‍സാരി, ജനറല്‍ കണ്‍വീനര്‍ സ്‌നേഹ പ്രവാസി മാസിക ചീഫ് എഡിറ്റര്‍ ഐസക് പ്ലാപള്ളി, കേരള കോര്‍ഡിനേറ്റര്‍ മാമ്പ്ര അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.