പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

57

പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തിലുള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ജനകീയ ആസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 13 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പ് നല്‍കിയത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രന്‍ ലാപ്‌ടോപ്പുകളുടെ വിതരണ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുനിത മേപ്പുറത്തു പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ സലീന നാസര്‍, എ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.