പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം സമാപിച്ചു

55

വേലൂര്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തളിര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ കനറാബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി സംഘടിപ്പിച്ച ആറു ദിവസത്തെ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം സമാപിച്ചു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കര്‍മല ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ്. ഇ.എ., ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷെര്‍ളി ദിലീപ് കുമാര്‍, കനറാബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ കൃഷ്ണ മോഹന്‍, കോഡിനേറ്റര്‍ സരിത, പരിശീലക രാജി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിശീലക രാജി ടീച്ചറെ വിദ്യാര്‍ത്ഥികളും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.