സുരക്ഷിത ഭക്ഷണം, ആരോഗ്യമുള്ള ജനത, സംതൃപ്ത കേരളം എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന സംയോജിത കൃഷിയുടെ ഭാഗമായി സി പി ഐ (എം) തൈക്കാട് ലോക്കല്‍ കമ്മിറ്റിയുടെയും കര്‍ഷക സംഘം മേഖല കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചു മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് തൈ നട്ട് സംയോജിത കൃഷിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.പി കബിര്‍ അദ്ധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി സി.ജെ ബേബി , പി.എ ശ്രീധരന്‍, കെ.എസ് തൃപ്തി, രഹിത പ്രസാദ്, ശങ്കരനാരായണന്‍, സുബയ്യന്‍, എം. വി പ്രസാദ്,ബെന്നി, മിനി ബേബി, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.