27.7 C
Kunnamkulam
Friday, July 17, 2026
Home Bureaus Chavakkad ജലജീവൻ മിഷൻ ബില്ലുകൾ ഒഴിവാക്കി

ജലജീവൻ മിഷൻ ബില്ലുകൾ ഒഴിവാക്കി

കുടിവെള്ളം വിതരണം ചെയ്യാന്‍ സാധിക്കാത്ത എല്ലാ ജല്‍ജീവന്‍ മിഷന്‍ കണക്ഷനുകളിലെയും വാട്ടര്‍ അതോറിറ്റിയുടെ ബില്ലുകള്‍ ഒഴിവാക്കി നല്‍കുന്നതിനു തീരുമാനമായി. ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസില്‍, എന്‍ കെ അക്ബര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജല്‍ജീവന്‍ മിഷന്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് തീരുമാനമായത്.ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. കടപ്പുറം ഗ്രാമപഞ്ചായത്തില്‍ പൈപ്പുകള്‍ എത്തിച്ചിട്ടും പൈപ്പിടല്‍ തുടങ്ങാത്ത കരാറുകാരനെതിരെ ടെര്‍മിനേഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കും. കടപ്പുറത്തെ കുടിവെള്ള ടാങ്ക് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി.ദേശീയപാത അതോറിറ്റിയുടെ കാന നിര്‍മാണം വൈകുന്നതുമൂലം കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിലും വിതരണത്തിലും നേരിടുന്ന തടസ്സങ്ങള്‍ പരിഹരി ക്കാന്‍ സര്‍ക്കാറിനും ദേശീയപാ ത അതോറിറ്റിക്കും ജില്ല കലക്ടര്‍ക്കും കത്ത് നല്‍കും.ദേശീയപാത നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തില്‍ ആയതിനാല്‍ കടപ്പുറം പഞ്ചായത്തിലെ വാട്ടര്‍ ടാങ്കിലേക്ക് ദേശീയപാത വഴി പൈപ്പിടുന്ന നടപടികള്‍ വേഗത്തിലാക്കണം. ദേശീയപാത അ തോറിറ്റിക്ക് അടക്കാനുള്ള 3.98 കോടി രൂപ അടിയന്തരമായി അടക്കാനും തീരുമാനിച്ചു.ഒരുമനയൂര്‍ വാട്ടര്‍ ടാങ്ക് ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ ടെന്‍ഡര്‍ കഴിഞ്ഞെങ്കിലും സര്‍ക്കാറിന്റെ തുടര്‍നിര്‍ദേശം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത് ‘നഗരസഞ്ചയ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. മുനക്കക്കടവ് പി.ഡബ്ലിയു.ഡി റോഡ് പുനര്‍നിര്‍മാണത്തിനായി 70 ലക്ഷം രൂപ അടിയന്തരമായി പൊതുമരാമത്ത് റോഡ് വിഭാഗത്തിന് കൈമാറാനും വാട്ടര്‍ അതോറിറ്റിക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി.ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സേവ്യര്‍, പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റ്‌റ് ഹസ്സന്‍ തളികശ്ശേരി, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനാഫ്, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രമോദ്, വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ എച്ച്. ജെ. നീലിമ, ലിസ്സി ജോര്‍ജ്ജ്, സജിത്ത്, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
യോഗത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!