23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam മിനി വേള്‍ഡ് കപ്പ് സൗഹൃദ മത്സരം നടത്താന്‍ ഒരുങ്ങി ആര്‍ത്താറ്റ് ഹോളിക്രോസ് സിബിഎസ്ഇ സ്‌കൂള്‍

മിനി വേള്‍ഡ് കപ്പ് സൗഹൃദ മത്സരം നടത്താന്‍ ഒരുങ്ങി ആര്‍ത്താറ്റ് ഹോളിക്രോസ് സിബിഎസ്ഇ സ്‌കൂള്‍

715

ആര്‍ത്താറ്റ് ഹോളിക്രോസ് സിബിഎസ്ഇ സ്‌കൂളില്‍ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ഒട്ടും ചോരാതെ മിനി വേള്‍ഡ് കപ്പ് സൗഹൃദ മത്സരം സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിദ്യാലയത്തില്‍ പുതുതായി നിര്‍മ്മിച്ച ടര്‍ഫിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുന്നംകുളം മേഖലയിലെ പ്രശസ്തരായ നാല് സിബിഎസ്ഇ സ്‌കൂളുകള്‍ പങ്കെടുക്കുന്ന മിനി വേള്‍ഡ് കപ്പ് സൗഹൃദ മത്സരം ഒരുക്കിയിട്ടുള്ളത്. ജൂലൈ 18 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് ടര്‍ഫിന്റെ ഉദ്ഘാടനംനിര്‍വഹിക്കും. തുടര്‍ന്ന് ചാവക്കാട് രാജ സിബിഎസ്ഇ സ്‌കൂളും, ഹോളിക്രോസ് സിബിഎസ്ഇ സ്‌കൂളും തമ്മിലുള്ള ആദ്യ സെമി ഫൈനല്‍ മത്സരവും തുടര്‍ന്ന് രണ്ടു മണിക്ക് ഇയ്യാല്‍ നിര്‍മ്മല മാതാ കോണ്‍വെന്റ് സ്‌കൂളും, കുന്നംകുളംഗുഡ് ഷെപ്പേര്‍ഡ് സിഎംഐ സ്‌കൂളും തമ്മിലുള്ള രണ്ടാമത്തെ സെമി ഫൈനല്‍ മത്സരവും അരങ്ങേറും. ഫൈനല്‍ മത്സരത്തിന് മുന്‍പായി മിനി വേള്‍ ഡ് കപ്പ് മത്സരങ്ങള്‍ക്ക് ആവേശം പകരുവാന്‍ കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും നടക്കും. സെമി ഫൈനല്‍ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ തമ്മിലുള്ള ഫൈനല്‍ മത്സരത്തിന് ശേഷം വിജയികള്‍ക്ക് വേള്‍ഡ് കപ്പ് ട്രോഫി സമ്മാനിക്കും മത്സരങ്ങള്‍ക്ക് ഹോളിക്രോസ് സ്‌കൂള്‍ മാനേജര്‍ മോണ്‍സിഞ്ഞോര്‍ ജോസ് കോനിക്കര, അസിസ്റ്റന്റ് മാനേജര്‍ ഫാ. ഷിജോ മാപ്രാണത്തുകാരന്‍, എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റോ ഒല്ലൂക്കാരന്‍,ഫിനാന്‍സ് മാനേജര്‍ഫാ ഫെബിന്‍ കൂത്തൂര്‍,സ്‌കൂള്‍ ഫിസിക്കല്‍ ട്രെയിനര്‍ പി ജി ധനിയന്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!