ചക്ക വിളവെടുപ്പും എല്‍.ഇ.ഡി. ബള്‍ബ് യൂണിറ്റ് നിര്‍മ്മാണവും നടത്തി

പുലിയന്നൂര്‍ ഗവ.യു.പി സ്‌കൂളിലെ സഞ്ജീവനി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അങ്കണത്തിലെ പ്ലാവുകളില്‍ നിന്നുള്ള ചക്ക വിളവെടുപ്പും എല്‍.ഇ.ഡി. ബള്‍ബ് യൂണിറ്റ് നിര്‍മ്മാണവും നടത്തി. പ്രധാനധ്യാപിക. കുമാരിദേവി ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബോര്‍ഡ് മെമ്പര്‍ വര്‍ഗ്ഗീസ്തരകന്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ കീഴില്‍ നടത്തിയ ഗ്രീന്‍ഒളിമ്പ്യാഡ് പരീക്ഷയില്‍ ഡിസ്റ്റിങ്ങ്ഷന്‍ നേടിയ ചന്ദന പി.എ., ദേവ് ന ബ്രിജേഷ് അര്‍ത്ഥന എം.ജെ. തണ്ണീര്‍ത്തട ക്വിസില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുത്ത നിവേദ്യ പി..എന്നീവിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ ഫുട്‌ബോള്‍ മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. അധ്യാപകരായ ബീന എ.എഫ്., പി.എന്‍. ഗോപാലകൃഷ്ണന്‍, ബെറ്റി ജോയ്, സിമി എന്‍.ഡി., മേരി ജീമ, വിപിന്‍ദാസ് വി.കെ.തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT