പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

കേരളമെന്താ ഇന്ത്യയിലല്ലേ, എന്ന മുദ്രാവാക്യം ഉയര്‍ത്തി കേന്ദ്ര ബജറ്റിലെ കേരള വിരുദ്ധവും ജനവിരുദ്ധവുമായ നിലപാടുകളില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം  പന്നിത്തടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.ഐ.എം പന്നിത്തടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ അധ്യക്ഷത വഹിച്ച പൊതുയോഗം സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വ. കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ജനങ്ങളെ തിരസ്‌കരിച്ച് ബഡ്ജറ്റ് കേരള ജനതയെ അപഹേളിക്കുന്നതാണെന്നും അഡ്വ കെ.എം നൗഷാദ് പറഞ്ഞു. സി.പി.ഐ.എം പന്നിത്തടം ലോക്കല്‍ കമ്മിറ്റി അംഗം വി. ശങ്കരനാരായണന്‍ ,സി.പി.ഐ.എം പന്നിത്തടം ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ മണി , സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT