30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam അഞ്ഞൂര്‍ സെന്റ് സേവിയേഴ്‌സ് കത്തോലിക്ക ഇടവകയിലെ സംയുക്ത തിരുനാള്‍ ആഘോഷിച്ചു

അഞ്ഞൂര്‍ സെന്റ് സേവിയേഴ്‌സ് കത്തോലിക്ക ഇടവകയിലെ സംയുക്ത തിരുനാള്‍ ആഘോഷിച്ചു

100

അഞ്ഞൂര്‍ സെന്റ് സേവിയേഴ്‌സ് കത്തോലിക്ക പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവിയറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമാതാവിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു . രാവിലെ ഫാ. ആന്റണി വടക്കന്‍, ഫാ. ഷോണ്‍സണ്‍ ആക്കമറ്റത്തില്‍ എന്നിവര്‍ ദിവ്യബലി അര്‍പ്പിച്ചു. 10. ന് ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാനക്ക് ഫാ. ഡോണ്‍ ഡൊമനിക് തെരുവംകുന്നേല്‍ നേതൃത്വം നല്‍കി. ഫാ. ഫ്രാന്‍സിസ് മുട്ടത്ത് തിരുനാള്‍ സന്ദേശം നല്‍കി , ഫാ. ടോണി വാഴപ്പള്ളി സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടന്നു .വൈകിട്ട് ഏഴുമണിക്ക് നാടകത്തോട് കൂടി തിരുനാള്‍ ദിനാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.

ADVERTISEMENT
error: Content is protected !!