25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur മരത്തംകോട് ചലച്ചിത്ര കൂട്ടായ്മ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സര വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

മരത്തംകോട് ചലച്ചിത്ര കൂട്ടായ്മ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സര വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

മരത്തംകോട് ചലച്ചിത്ര കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കുന്നംകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങ് ഗിന്നസ് സത്താര്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അധ്യക്ഷനായി. സിനിമാ സംവിധായകരായ പ്രകാശന്‍ കുഞ്ഞന്‍ മൂരായില്‍, ഉമ്മര്‍ മുഹമ്മദ്, റഷീദ് എരുമപ്പെട്ടി, കലാ സംവിധായകന്‍ ഷെബീറലി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. മികച്ച സിനിമ പ്രദീപ് നാരായണന്‍ സംവിധാനം ചെയ്ത പഴുതാര, മികച്ച സംവിധായകന്‍ പ്രദീപ് നാരായണന്‍, ചൂട്ടുകളിയിലെ അഭിനയത്തിന് രാമനാഥന്‍ മികച്ച നടനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. റഷീദ് എരുമപ്പെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച മകള്‍ എന്ന സിനിമയിലെ അഭിനയത്തിന് ഷിഫ്‌ന ഷെറിന്‍ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം റഷീദ് എരുമപ്പെട്ടിക്ക് ലഭിച്ചു. ഷോര്‍ട്ട് സിനിമ സംഗീത ആല്‍ബം എന്നിവയില്‍ വിവിധ മേഖലകളിലായി മുപ്പതോളം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഗായകനും സംഗീത സംവിധായകനുമായ നിഖില്‍ പ്രഭ, സിനിമ സംവിധായകനും ക്യാമറമാനുമായ സാജന്‍ ആന്റണി, പശ്ചാത്തല സംഗീത സംവിധായകന്‍ ശ്രീനി പെരുമ്പിലാവ്, നാടക സിനിമ പ്രവര്‍ത്തകന്‍ ബാബു വൈലത്തൂര്‍, എഡിറ്റര്‍ ജസ്റ്റിന്‍ എന്നിവരും പുരസ്‌ക്കാരങ്ങള്‍ക്കര്‍ഹരായി. മികച്ച സംഗീത ആല്‍ബം കണ്ടിട്ടും.. കണ്ടിട്ടും, മികച്ച സംവിധായകന്‍ ഷാജി അന്നക്കര, മികച്ച ഭക്തി ഗാന ആല്‍ബം അമൃത് തന്നൊരമ്മ,സംവിധായകന്‍ ജയന്‍ ചിറമനേങ്ങാട് എന്നിവരും പുരസ്‌ക്കാരത്തിന് അര്‍ഹരായി

 

ADVERTISEMENT
error: Content is protected !!