കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ തലപ്പിള്ളി താലൂക്ക് വ്യവസായ ഓഫീസും വേലൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംരംഭക സഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സംരംഭക സഭയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍മല ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ റോജിമോന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എഫ് ജോയ്, ഭവദാസ് , വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിദ്ധാര്‍ത്ഥന്‍, വി ഇ ഒ ദീപ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് ദാനം, ലോണ്‍, ലൈസന്‍സ് കൈമാറ്റം തുടങ്ങിയവ നടന്നു.
content summary ; Joint Venture Assembly organized