32 C
Kunnamkulam
Sunday, September 6, 2026
Home Bureaus Punnayurkulam മുസ്ലിം-ക്രൈസ്തവ സമൂഹങ്ങൾ പ്രതിസന്ധിയിൽ ; ജനാധിപത്യപരമായ മാർഗമാണ് പരിഹാരം: എം.എല്‍.എ കെ.പി. നൗഷാദ് അലി

മുസ്ലിം-ക്രൈസ്തവ സമൂഹങ്ങൾ പ്രതിസന്ധിയിൽ ; ജനാധിപത്യപരമായ മാർഗമാണ് പരിഹാരം: എം.എല്‍.എ കെ.പി. നൗഷാദ് അലി

30

മുസ്ലിംകളും ക്രൈസ്തവരും രാജ്യത്ത് കടുത്ത പ്രതിസന്ധി നേരിടുന്നു. ഇത്രയും ശക്തമായ പ്രതിസന്ധി നേരിടാന്‍ ജനാധിപത്യപരമായ മാര്‍ഗം അല്ലാതെ മറ്റൊന്നില്ല. ബ്രിട്ടീഷ് കാലത്തും മലബാര്‍ സമര കാലത്തും ഈ പ്രതിസന്ധി മറികടന്നതാണ്. അതിന് നേതൃത്വം നല്‍കിയ മമ്പുറം തങ്ങളും മുഹമ്മദ് അബ്ദുറഹ്‌മാനും ഉത്തമമായ മാതൃകകള്‍ ആണെന്നും കെ.പി.നൗഷാദ് അലി എം.എല്‍.എ. കോട്ടോല്‍ മഹല്ല് സെന്‍ട്രല്‍ ജുമാമസ്ജിദ് പരിപാലന സമിതി സംഘടിപ്പിച്ച കുടുംബ സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളും, കുട്ടികളും അടക്കം ആയിരത്തിലധികംപേര്‍ സംഗമത്തില്‍ പങ്കെടുത്തു. മഹല്ല് ഖത്വീബ് ഉസ്താദ് സുലൈമാന്‍ അന്‍വരി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മഹല്ല് പ്രസിടണ്ട് ഉമ്മര്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. അസ്സാബഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡ് തൃശ്ശൂര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഫസലുദ്ദീന്‍ കമറുദ്ദീന്‍, നെക്സസ് റീറ്റയില്‍സ് മാനേജിംങ് ഡയറക്ടര്‍ ഹിറാസ് കെ.എം എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ഷുഹൈബുല്‍ ഹൈതമി, അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തി. അഡ്വ.വി.സി.ലത്തീഫ്, ഉമ്മര്‍ കടങ്ങോട്, കെ.എ.ഫസിലു റഹ്‌മാന്‍, എം.കെ.ശുക്കൂര്‍, കെ.കെ.ജമാല്‍ കോട്ടോല്‍ എം.എം.ഇബ്രാഹിം മുസ്ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. പത്താം ക്ലാസ് പരീക്ഷയിലും, പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയം നേടിയവര്‍ക്ക് മുഹമ്മദ് ഹസീബ് മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് ആന്റ് ക്യാഷ് പ്രൈസും, പ്രൊഫഷണല്‍ വിദ്യാഭ്യാസ ത്തില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മണപ്പാട്ട് ഫൗണ്ടേഷന്‍ അവാര്‍ഡ് ആന്റ് ക്യാഷ് പ്രൈസും, മതവിദ്യാഭ്യാസത്തില്‍ ഉന്നത വിജയം നേടിയവര്‍ക്ക് പണ്ഡിത പുരസ്‌ക്കാരങ്ങളും, ചെറുവത്തൂര്‍ റോഡ് ബിസ്മി മഹല്ല് കുടുംബ യൂണിറ്റിനുള്ള പുരസ്‌ക്കാരവും വിതരണം ചെയ്തു. കെ.കെ.മുസ്തഫ, അബ്ദുള്‍ ഗ്വനി, പി.കെ.ഷെമീര്‍, കെ.എ.അബ്ദുള്‍ അസീസ്, മസ്താന്‍ കോട്ടോല്‍, കെ.എച്ച്.ഷറഫുദ്ദീന്‍, എം.എം.മുഹമ്മദ് കുട്ടി, എം.എം.മുസ്തഫ, എ.എ.ഫത്താഹുദ്ദീന്‍, പി.എസ്.കബീര്‍, എം.എ.നാസര്‍, പി.കെ.നൗഷാദ്, കെ.കെ.ഹനീഫ ഹാജി, പി.എം.അബൂബക്കര്‍, എം.എം.ഷംസു, കുഞ്ഞിമോന്‍.എം.എം എന്നിവര്‍ നേതൃത്വം നല്‍കി. പങ്കെടുത്തവര്‍ക്ക് പ്രഭാത ഭക്ഷണവും, ഉച്ച ഭക്ഷണവും, വടക്കെക്കാട് കേരള ഗോള്‍ഡ് ആന്റ് ഡയമെന്റ്സ്, പെരുമ്പിലാവ് നെക്സസ് സൂപ്പര്‍ മാര്‍ക്കറ്റ് വക സമ്മാനങ്ങളും, ഗിഫ്റ്റ്, ഡിസ്‌ക്കൗണ്ട് വൗച്ചറുകളും നല്‍കി.

 

ADVERTISEMENT
error: Content is protected !!