29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam കടിക്കാട് കബഡി അക്കാദമിയുടെ നേതൃത്വത്തില്‍ കബഡി ടൂര്‍ണമെന്റിന് തുടക്കമായി

കടിക്കാട് കബഡി അക്കാദമിയുടെ നേതൃത്വത്തില്‍ കബഡി ടൂര്‍ണമെന്റിന് തുടക്കമായി

കടിക്കാട് കബഡി അക്കാദമിയുടെ നേതൃത്വത്തില്‍ കബഡി ടൂര്‍ണമെന്റിന് തുടക്കമായി. കടിക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റ് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കബഡി അക്കാദമി ചെയര്‍മാന്‍ നാസര്‍ ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആഷിത, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, ആലത്തയില്‍ മൂസ, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ഇന്ദിര പ്രബുലന്‍, മിനി ടീച്ചര്‍ നബീല്‍ മുഹമ്മദ്, അമര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി 6 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആദ്യ മത്സരത്തില്‍ തൃശ്ശൂര്‍ സെവന്‍ത്തിനെതിരെ സി.കെ. അക്കാദമി ചേര്‍പ്പ് വിജയം നേടി.

ADVERTISEMENT
error: Content is protected !!