കടവല്ലൂര്‍ അരവിന്ദാക്ഷന്‍ 31ാമത് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും നടത്തി

കടവല്ലൂര്‍ ഏകാദശിയുടെ ഭാഗമായി നല്‍കി വരുന്ന പ്രശസ്ത മദ്ദളകലാകാരന്‍ കടവല്ലൂര്‍ അരവിന്ദാക്ഷന്റെ നാമധേയത്തിലുള്ള 31ാമത് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും നടത്തി. കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ കുമരനല്ലൂര്‍ ദേശം, ഊത്രാളിക്കാവ് പൂരം കമ്മറ്റി പ്രസിഡണ്ട് സതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നടത്തി. മദ്ദളകലാകാരന്‍ ചോറ്റാനിക്കര സുരേന്ദ്രന്‍ മാരാര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.കേരള കലാമണ്ഡലം മദ്ദളം വകുപ്പ് മേധാവി കലാമണ്ഡലം ഹരിദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കടവല്ലൂര്‍ ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ സംസാരിച്ചു.

ADVERTISEMENT