കടവല്ലൂര്‍ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കിയ പ്രഭാതഭക്ഷണ പദ്ധതിയ്ക്ക് കൊരട്ടിക്കര ഗവ.യു.പി.സ്‌കൂളില്‍ തുടക്കമായി. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രഭാത് മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മം വേണുഗോപാല്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് മെമ്പര്‍. എം.എന്‍.നിര്‍മല, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക ജിഷ സ്വാഗതവും, സീനിയര്‍ അധ്യാപിക പാര്‍വതി നന്ദിയും പറഞ്ഞു.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പോഷകാഹാരം നല്‍കി വിദ്യാര്‍ത്ഥി സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
ADVERTISEMENT