ചാലിശ്ശേരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ വി സന്ധ്യ രാജി വെച്ചൊഴിഞ്ഞ
വാര്‍ഡ് 9 ചാലിശ്ശേരി വാര്‍ഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ്‌വിഞ്ജാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഡിസംബര്‍ 10 ചൊവ്വാഴ്ച വാര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ 11 ബുധനാഴ്ച വോട്ടെണ്ണല്‍ നടക്കും. നവംബര്‍ 22 വെള്ളിയാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി. നവംബര്‍ 23 ശനിയാഴ്ച നാമനിര്‍ദ്ദേശം പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്നുള്ള അവസാന തീയ്യതി നവംബര്‍ 25 തിങ്കളാഴ്ചയാണ്.
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന യു.ഡി.എഫിലെ എ.വി സന്ധ്യ പ്രസിഡന്റ് സ്ഥാനവും വാര്‍ഡ് മെമ്പര്‍ സ്ഥാനവും രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആകെയുള്ള 15 വാര്‍ഡുകളില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഏഴ് അംഗങ്ങള്‍ വീതമാണുള്ളത്. നിലവില്‍ യു ഡി എഫ് നേതൃത്വം നല്‍കുന്ന ഭരണ സമിതിയാണ് പഞ്ചായത്ത് ഭരണം കയ്യാളുന്നത്. സീറ്റുകള്‍ തുല്യ നിലയിലായതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികള്‍ക്കും ഒരു പോലെ നിര്‍ണ്ണായകമാണ്
ചാലിശ്ശേരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്.
ADVERTISEMENT