കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഇല്ലംനിറ ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഇല്ലംനിറ ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ക്ഷേത്രം മേല്‍ശാന്തി മുല്ലനേഴി ദിലീപന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ 200 ലേറെ നെല്‍ക്കതിര്‍ക്കറ്റകള്‍ നാലമ്പലത്തിനകത്ത് നമസ്‌കാര മണ്ഡപത്തില്‍ പൂജിച്ചു. തുടര്‍ന്ന് നെല്‍ക്കതിര്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു. വിശേഷാല്‍ നിവേദ്യമായി തൃപ്പുത്തരി പായസം ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഇല്ലംനിറ, തൃപ്പുത്തരി ചടങ്ങുകള്‍ക്ക് അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇല്ലംനിറ ചടങ്ങുകള്‍ക്ക് ക്ഷേത്രത്തില്‍ ചേര്‍ന്ന ഭക്തര്‍ക്ക് പ്രഭാതഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് കെ.കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറര്‍ ഭാസ്‌കര കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image