കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചനയ്ക്ക് തുടക്കമായി.

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചനയ്ക്ക് തുടക്കമായി. മെയ് 20 മുതല്‍ 26 വരെ നടക്കുന്ന ലക്ഷാര്‍ച്ചന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ വടക്കേടത്ത് നാരായണന്‍ നമ്പൂതിരി, ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ദിവസേന രാവിലെ ആറു മുതല്‍ 11 വരെയും വൈകിട്ട് അഞ്ചു മുതല്‍ 6.30 വരെയുമാണ് ലക്ഷാര്‍ച്ചന നടക്കുന്നത്. എല്ലാദിവസവും വൈകിട്ട് 6.30ന് അഭിഷേകം ഉണ്ടായിരിക്കുന്നതാണ്. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബി ദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറര്‍ ഭാസ്‌കര്‍ കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കും

ADVERTISEMENT