25.4 C
Kunnamkulam
Thursday, July 9, 2026
Home Bureaus Kunnamkulam ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റ എം. രാമദാസിനെ ആദരിച്ചു

ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റ എം. രാമദാസിനെ ആദരിച്ചു

 

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പുതിയ പ്രിന്‍സിപ്പലായി ചുമതലയേറ്റ എം. രാമദാസിനെ മനസ്സ് ഫോട്ടോ ക്ലബ്ബ് ആദരിച്ചു. ക്ലബ്ബ് ചെയര്‍മാന്‍ ജയപ്രകാശ് ഇലവന്ത്ര പൊന്നാട അണിയിച്ച് ഉപഹാരം സമ്മാനിച്ചു. മനസ്സ് ഫോട്ടോ ക്ലബ്ബ് ജില്ലാ സെക്രട്ടറി അച്യുതന്‍ തലേക്കര, ഓപ്പണ്‍ ഫോര്‍ ന്യൂസ് സബ് എഡിറ്റര്‍ ദിവിത കൃഷ്ണകുമാര്‍, ഓപ്പണ്‍ ഫോര്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ ശാലിനി സനീഷ് എന്നിവര്‍ സംസാരിച്ചു. എം. രാമദാസിന്, പഠനം നടത്തിയ വിദ്യാലയത്തില്‍ തന്നെ അധ്യാപകനായും, പ്രധാനഅധ്യാപകനായും സേവനമനുഷ്ടിക്കാന്‍ സാധിച്ചുവെന്നത് അപൂര്‍വ്വതയായി. 1992 മുതല്‍ 34 വര്‍ഷക്കാലം ബഥനയില്‍ അധ്യാപകനായ ശേഷമാണ് പ്രിന്‍സിപ്പല്‍ പദവിയിലേക്ക് രാമദാസ് മാസ്റ്റര്‍ എത്തുന്നത്.

ADVERTISEMENT
error: Content is protected !!