24.6 C
Kunnamkulam
Sunday, August 9, 2026
Home Bureaus Kunnamkulam കല്ലഴി ശ്രീ മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഫെബ്രുവരി 1, 2 തീയതികളിലായി ആഘോഷിക്കും

കല്ലഴി ശ്രീ മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഫെബ്രുവരി 1, 2 തീയതികളിലായി ആഘോഷിക്കും

90

ചൊവ്വന്നൂര്‍ കല്ലഴി ശ്രീ മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഫെബ്രുവരി ഒന്ന്, രണ്ട് ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കും. ശനിയാഴ്ച 20 ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാടന്‍ കലാരൂപങ്ങള്‍, കരിങ്കാളികള്‍ , കാള , തെയ്യം തുടങ്ങിയ ക്ഷേത്രാങ്കണത്തിലെത്തും. ഞായറാഴ്ച പൂരദിവസം രാവിലെ ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നവകാഭിഷേകം, പഞ്ചഗവ്യഭിഷേകം എന്നിവക്കു ശേഷം കല്ലഴി ഭഗവതിയെ സഭാ മഠം തൃക്കണ്ടത്ത് ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതോടുകൂടി പകല്‍പൂരത്തിന് തുടക്കമാകും. ഉച്ചയ്ക്ക് ഒരു മണിയോടെ 11 ദേശ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൂരങ്ങള്‍ എഴുന്നള്ളിക്കും. ദേശ പ്രദക്ഷിണത്തിനു ശേഷം വൈകീട്ട് അഞ്ചരക്ക് നടക്കുന്ന കൂട്ടിഎഴുന്നള്ളിപ്പില്‍ 25 ആനകള്‍ പങ്കെടുക്കും. തുടര്‍ന്നുള്ള പാണ്ടിമേളത്തിന് വെള്ളിത്തിരുത്തി ഉണ്ണിനായര്‍ നേതൃത്വം നല്‍കും. ദീപാരാധനയ്ക്കു ശേഷം നടക്കല്‍ പറയും ഉണ്ടായിരിക്കും. രാത്രി പൂരം ഒരുമണിക്ക് എഴുന്നള്ളിക്കും.

ADVERTISEMENT
error: Content is protected !!